UDF ഭരണ കാലത്ത് സ്കൂളിന്റെ മേൽക്കൂര ചോർന്നാൽ കുറ്റം അബ്ദു റബ്ബിനാണ്. ചോദ്യപേപ്പർ ചോർന്നാൽ കുറ്റം അബ്ദു റബ്ബിനാണ്. ടീച്ചർമാര് ഡ്രസ് കോഡായി സാരിയുടുത്താൽ കുറ്റം അബ്ദു റബ്ബിനാണ്.

എന്നാലിന്ന് പൊതുവിദ്യാലയത്തിലെ ശോച്യാവസ്ഥക്ക് ഉത്തരവാദി പഞ്ചായത്ത് മെമ്പർ മുതൽ എം.പി വരെയാണ്. ചോദ്യ പേപ്പർ ചോർന്ന തെറ്റ് പേപ്പർ പ്രിന്റ് ചെയ്ത മനോഹരേട്ടനാണ്. വിതരണം ചെയ്ത കുട്ടപ്പൻ ചേട്ടനാണ്.

ചെന്നിത്തലയുടെ കാലത്ത് UAPA യുടെ ഉത്തരവാദി ആഭ്യന്തര വകുപ്പിനാണ് – ചെന്നിത്തല സംഘിത്തലയാണ്.
അതേ UAPA യുടെ പിണറായി കാലത്തെ ഉത്തരവാദി അതാത് സ്റ്റേഷൻ പരിധിയിലെ കോൺസ്റ്റബിളിനും എസ്.ഐക്കും മാത്രമാണ്.

കോൺഗ്രസ്സിൽ നിന്നു ബിജെപിയിലേക്കോ ബിജെപിയിൽ നിന്ന് കോൺഗ്രസ്സിലേക്കോ ആരെങ്കിലും പോയാൽ അത് വലുതാക്കി ആഘോഷിക്കുന്നത് സിപിഎം ആണ്.

അൽഫോൻസ് കണ്ണന്താനം എം പി ആയപ്പോൾ അദ്ദേഹത്തെ ഏറ്റവും കൂടുതൽ ട്രോളിയിരുന്നത് സിപിഎം ആണ്. എന്നാൽ, അദ്ദേഹം മുൻപ് എൽഡിഎഫ് സ്വതന്ത്രനായി കാഞ്ഞിരപ്പള്ളി എംഎൽഎ ആയിരുന്നു. അതേക്കുറിച്ചു അവരോടു ചോദിച്ചാൽ പറയും അയാൾ സ്വാതന്ത്രനായാണ് മത്സരിച്ചത് എന്ന്. അങ്ങനെയാണെങ്കിൽ പി.വി അൻവർ എംഎൽഎ പൊന്നാനി മത്സരിച്ചത് സ്വാതന്ത്രനായല്ലേ എന്ന് ചോദിച്ചാൽ, അത് എൽഡിഎഫ് സ്വതന്ത്രൻ. ഇനി അദ്ദേഹം ബിജെപിയിലേക്കോ, കോൺഗ്രസ്സിലേക്കോ പോയാൽ അയാൾ വെറും സ്വതന്ത്രൻ ആയിരുന്നു എന്ന് തന്നെ പറയും.

വർഗീയതയെ ഏറ്റവും കൂടുതൽ വോട്ടാക്കിയത് സിപിഎം ആണ്. മത സ്വാധീനമുള്ള പാർട്ടികളെയും മതങ്ങളെയും തമ്മിലടിപ്പിച്ച് അവരുടെ ചോര ഊറ്റികുടിച്ച് വോട്ടുണ്ടാക്കുന്നവർ.

ഒരു മതത്തെ മാത്രം വേട്ടയാടുന്നത് കണ്ട് മറ്റു മതസ്ഥർ സമാധാനിക്കണ്ട. വേട്ടക്കാർ അങ്ങനെയാണ്. ഓരോന്നായി തീർക്കും. അടുത്തത് നിങ്ങളാകും.

ഒരു ദുരൂഹ മരണമോ, കൊലപാതകമോ, പീഡനമോ നടന്നാൽ ഉടൻ അതിലും ജാതിയും മതവും കൊണ്ട് വരും.

ഇനി ഏതെങ്കിലും കൊലപാതകമോ പീഡനമോ നടന്നാൽ അവർ അതിനെതിരെ പ്രതികരിക്കുന്നില്ലെങ്കിൽ ഉറപ്പിക്കുക, അവരുടെ ആളുകൾ ആയിരിക്കും പ്രതികൾ. ഇതെല്ലാം ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങളുമായി കൂടി ചിന്തിച്ചാൽ മനസ്സിലാകും.

മോദി വിദേശയാത്ര നടത്തുമ്പോഴും, രാഹുൽ ഗാന്ധി വിദേശത്തു പോകുമ്പോഴും എല്ലാം ട്രോളിക്കൊണ്ടിരുന്ന സിപിഎം അതേ യാത്രകൾ നടത്തുന്നു. അവരെല്ലാം പോയത് ധൂർത്തടിക്കാനും, ഇവർ പോയത് ജനങ്ങൾക്ക് നേട്ടങ്ങൾ കൊണ്ട് വരാനും.

പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ ശമ്പളം കൊടുത്താൽ, അത് വലിയ കാര്യമായി ആഘോഷിക്കുന്നതും, കേന്ദ്ര സർക്കാരിനോട് പോലും പൊതുമേഖലാ സ്ഥാപനങ്ങൾ കേരള സർക്കാരിനെ ഏൽപ്പിക്കാൻ സാമൂഹ്യ മാധ്യമങ്ങളിൽ ആഹ്വാനം ചെയ്യുന്നതും അവരുടെ അണികൾ..

ഇനി കെഎസ്ആർടിസി ഇപ്പോൾ സാലറി എല്ലാ മാസവും കൃത്യമായി കൊടുക്കുന്നുണ്ടോ?

“അല്ലെങ്കിലും സംഘികൾ ഇങ്ങനെയാ… ഇപ്പോൾ കൊടുക്കുന്നുണ്ടോ? മുൻപ് കൊടുത്തുരുന്നോ? നിങ്ങടെ മോദിയും ഇങ്ങനെ അല്ലെ?”

ചോദിക്കുന്നവരെ സംഘികളാക്കിയാൽ പിന്നെ മിണ്ടില്ലല്ലോ….

ആളുകളെ പറ്റിക്കാൻ വേണ്ടി നിന്ന നിൽപ്പിൽ വാക്ക് മാറ്റി പറയുന്നവർ!!