പണ്ട് വിദ്യാലയത്തിൽ പോയി പഠിച്ചു; മലയും മരവും പുഴയുമെല്ലാം ഉണ്ടങ്കിലേ മഴ ഉള്ളൂ എന്ന്….

എന്നാൽ വിദ്യാഭ്യാസം കൂടിയപ്പോൾ മരവും മലയും പുഴയുമെല്ലാം നശിപ്പിച്ചുകൊണ്ട് എങ്ങിനെ സമ്പാദിക്കാം എന്ന് പഠിച്ചു….

അങ്ങിനെ സമ്പാദിച്ച് സമ്പാദിച്ച് നേടിയത് എല്ലാം മഴയും മലയും വന്ന് പുഴയിലേക്ക് കൊണ്ട് പോയപ്പോൾ ആ സമ്പന്നൻ വീണ്ടും തിരിച്ചു വന്നു…… ആ പഴയ വിദ്യാലയത്തിലേക്ക്…..

അപ്പോൾ ആ പഴയ വിദ്യാലയത്തിന്റെ പേര് ദുരിതാശ്വാസ ക്യാമ്പ്…….