വ്ലാഡിമിർ ലെനിൻ സോവിയറ്റ് റഷ്യ ഭരിക്കുന്ന കാലം. മരണാസന്നയായ ഒരു പെൺകുട്ടി ലെനിന് ഒരു കത്തയച്ചു. മരിക്കുന്നതിന് മുന്നേ തനിക്ക് ലെനിനെ കാണണം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.

സഖാവ് ലെനിൻ കത്തിന് അർഹിക്കുന്ന പരിഗണന നൽകുകയും ആ കുട്ടിയെ കാണാൻ തീരുമാനിക്കുകയും ചെയ്തു.
ലെനിനെ കാണുക എന്ന തന്റെ അന്ത്യാഭിലാഷം പൂർത്തീകരിച്ചതിൽ ആഹ്ളാദിച്ചു ലെനിന് നന്ദി പറഞ്ഞു കൊണ്ട് ആ കുട്ടി അദ്ദേഹത്തോട് ഒരു ആവശ്യം മുന്നോട്ട് വെച്ചു.

“എനിക്ക് വേണ്ടി അങ്ങ് ഈശ്വരനോട് ഒന്ന് പ്രാർത്ഥിക്കാമോ?”

ആ കുട്ടിയുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, ലെനിന്റെ സുരക്ഷാ ജീവനക്കാർ എല്ലാം ഒരു നിമിഷം ഒന്ന് നടുങ്ങി.
ഭൗതികവാദത്തിന്റെ ഏറ്റവും ശക്തനായ വക്താവിനോട് ആണ് ഒരു കൊച്ചു കുട്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നത്.
അതും കരുത്തനായ ഭരണാധികാരിയോട്.
ആരും പറയാൻ ഭയക്കുന്ന കാര്യം.

ഒരു നിമിഷത്തെ നിശബ്ദത.
ആരും പ്രതീക്ഷിക്കാത്തതു ആണ് പിന്നെ സംഭവിച്ചത്.

ലോകത്തിലെ ഏറ്റവും ശക്തനായ നിരീശ്വരവാദി മുട്ടുകുത്തി നിന്ന് കൊണ്ട് ആ കുട്ടിക്ക് വേണ്ടി ഈശ്വരനോട് പ്രാർത്ഥിച്ചു.

പിന്നീട് ഒരിക്കൽ അപൂർവ്വവും ഒരുപാട് ചർച്ച ചെയ്യപ്പെട്ടതും ആയ ഈ സംഭവത്തെ കുറിച്ച് ലെനിൻ പ്രതികരിച്ചത് ഭരണാധികാരികൾക്ക് വേണ്ടി എക്കാലത്തേക്കും ഉള്ള സന്ദേശം ആയിരുന്നു.

“ഒരു നാടിന്റെ ഭരണത്തലവൻ തന്റെ വിശ്വാസങ്ങളോടും ആദർശങ്ങളോടും ഒപ്പം, ജനതയുടെ വിശ്വാസങ്ങളേയും ആദർശങ്ങളേയും സംരക്ഷിക്കാനും, അവരുടെ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും ഉൾക്കൊള്ളുവാനും ബാധ്യസ്ഥനാണ്.”

അതാണ് പ്രധാനം.
ഭരിക്കുന്നവർ പ്രജകളുടെ വിശ്വാസങ്ങളും ആദർശങ്ങളും ജീവിത ശൈലികളും സ്വത്വവും സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ ആണ്.

(Copied)